Kerala
മക്കരപ്പറന്പ്: വടക്കാങ്ങര പഴയ മഹല്ല് ജുമാ മസ്ജിദ് കബർസ്ഥാൻ സേവകനും മരംവെട്ടു തൊഴിലാളിയുമായ മുജീബ് റഹ്മാൻ വിളക്കത്തിൽ (46) മരത്തിൽ നിന്ന് വീണു മരിച്ചു.
കൂട്ടിലങ്ങാടിക്കടുത്തുള്ള സ്ഥലത്ത് മരം മുറിക്കുന്നതിനിടയിൽ മരത്തിന് മുകളിൽ നിന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ:വഹീദ പറന്പിൽ (പനങ്ങാങ്ങര).
മക്കൾ: മുഹമ്മദ് ശിബിൽ, ശൈഫ ഫാത്തിമ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമ്മദ് (ജീലാനി സ്റ്റോർ, പിലാപ്പറന്പ്, വടക്കാങ്ങര), ഷാഫി, പരേതനായ റഷീദ്, ഷാഹിന. പിതാവ്: പരേതനായ സുലൈമാൻ വിളക്കത്തിൽ (രാമപുരം). മാതാവ് : ചക്കംത്തൊടി സൈനബ (ചൊവ്വാണ).
District News
മുളന്തുരുത്തി: മരം മുറിച്ചു നീക്കുന്നതിനിടെ ശിഖരം തലയിൽ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഗയാനാഥ് മണ്ഡൽ (38) ആണ് മരിച്ചത്.
തുപ്പംപടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിക്കുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ പിറവം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
ചങ്ങനാശേരി: റോഡിലേക്ക് വളര്‍ന്നുനിന്ന മരത്തിന്റെ കൂറ്റന്‍ ശിഖരം വെട്ടി മാറ്റുന്നതിനിടെ അപകടത്തിൽപെട്ട് തൊഴിലാളി മരിച്ചു. ഇത്തിത്താനം മലകുന്നം മൈലാടുംതറ എം.കെ. മധുവാണ് (58) മരിച്ചത്.
സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍.ഇന്നലെ രാവിലെ 9.30ന് ബൈപാസ് റോഡില്‍ മോര്ക്കുളരങ്ങര ഭാഗത്തായിരുന്നു അപകടം.
വെട്ടിയട്ട കൂറ്റന്‍ ശിഖരം വലിച്ചുമാറ്റുന്നതിനിടെ മധുവിന്റെ ദേഹത്ത് പതിച്ചാണ് അപകടം സംഭവിച്ചതെന്ന് ചങ്ങനാശേരി പോലീസ് പറഞ്ഞു. ഉടന്‍തന്നെ മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൈലാടുംതറ പരേതനായ കുഞ്ഞച്ചന്റെയും സരസമ്മയുടെയും മകനാണ്. ഭാര്യ: രാജമ്മ മാമ്പുഴക്കരി കുഴിക്കാല കുടുംബാഗം. മക്കള്‍: മീര, മീനു മരുമകന്: സുബിന്.
District News
പാണ്ടിക്കാട്: ഇറച്ചി വെട്ടുന്നതിനിടെ തുടയിൽ വെട്ടുകൊണ്ട് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് ചെന്പ്രശേരിയിലെ ആനപ്പട്ടത്ത് റഫീഖ് (48) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കടയിൽ ഇറച്ചി വെട്ടുന്നതിനിടെയാണ് അപകടം. ചെന്പ്രശേരി ഈസ്റ്റിലെ ഇറച്ചിക്കടയിൽ വച്ചായിരുന്നു സംഭവം.
റഫീഖ് ഉപയോഗിച്ച കത്തി അബദ്ധത്തിൽ ദേഹത്ത് തട്ടുകയായിരുന്നു. അമിതമായി രക്തം വാർന്നതിനെ തുടർന്ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സാജിത. മക്കൾ: റാനിയ, റാഹിദ്, റാഷിദ്, റിഷ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചെന്പ്രശേരി ഈസ്റ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
District News
നെടുമങ്ങാട് : ഉത്സവവുമായി ബന്ധപ്പെട്ട് കമാനം ഒരുക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമബംഗാൾ ജയ്പാൽഗുരി സ്വദേശിയും കാഞ്ഞിരംകുളത്തെ അനീറ്റ ഷാമിയാന വർക്സിൽ ജീവനക്കാരനുമായ ഖാത്തിബുൽ റഹ്മാൻ (42) ആണ് മരിച്ചത്.
പുലർച്ചെ രണ്ടുമണിയോടെ വെള്ളനാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അലങ്കാരപ്പണികൾ ചെയ്യുകയായിരുന്നു റഫീഖ് എന്ന ഖാത്തിബുൽ. ഇദ്ദേഹവും മറ്റു അഞ്ചുപേരും ചേർന്നാണ് ഇരുമ്പ് കമാനം വെള്ളനാട് വില്ലേജ് ഓഫീസിന് സമീപത്ത് ഉയർത്തിയത്. ഇതിനിടെ വൈദ്യുത ലൈനിൽ നിന്നും കമാനത്തിൽ വൈദ്യുതി പ്രസരിച്ചു.
ഖാത്തിബുൽ ഉൾപ്പെടെ അഞ്ചുപേർ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. ഒപ്പമുള്ളവർ ഖാത്തിബുലിന് സിപിആർ നൽകി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ഖാത്തിബുൽ കണ്ണു തുറന്നെങ്കിലും മരിക്കുകയായിരുന്നു. മുൻപ് ഇദ്ദേഹം ഹൃദയാഘാതത്തിന് ചികിത്സ തേടിയിട്ടുള്ളതായി സഹപ്രവർത്തകർ പറഞ്ഞതായി കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻറ് വി.ബി.അനിൽകുമാർ പറഞ്ഞു. മറ്റു ജീവനക്കാർ ചെരുപ്പ് ഉപയോഗിച്ചാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഖാത്തിബുൽ ചെരുപ്പ് ഉപയോഗിച്ചിരുന്നില്ല. വിവാഹിതനാണ്. രണ്ട് മക്കളുണ്ട് .
District News
കുണ്ടറ: ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആനയടി സുജിത്ത് നിവാസിൽ സുജിത്ത് (37) ആണ് മരിച്ചത്.പുത്തൂരിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപെട്ട് ഇലക്ട്രിക്കൽ വർക്കിനിടയിലായിരുന്നു അപകടം. പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
District News
നെടുമ്പാശേരി: ചെങ്ങമനാട് റോഡിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു. തെക്കെ അടുവാശേരി മടത്തിപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ മകൻ എം.കെ. സുരേഷാണ് (58) മരിച്ചത്. സ്കൂട്ടർ യാത്രികരായ യുവാക്കൾക്ക് നിസാര പരിക്കേറ്റു. ചെങ്ങമനാട് സ്വദേശികളായ ശ്രീകുമാർ, അഭിനവ് എന്നിവർക്കാണ് പരിക്കേറ്റത്. സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി 7.40ഓടെയായിരുന്നു അപകടം.
അത്താണി ഭാഗത്ത് നിന്ന് വരുകയായിരുന്ന സുരേഷിന്റെ സ്കൂട്ടറും ചെങ്ങമനാട് നിന്ന് വരുകയായിരുന്ന യുവാക്കളുടെ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. സുരേഷിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ. മക്കൾ: നിതീഷ്, നീതു. മരുമക്കൾ: അശ്വതി, ശ്രീജിത്ത്. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തെക്കെ അടുവാശേരിയിലെ സിഐടിയു ചുമട്ടുതൊഴിലാളിയായിരുന്നു സുരേഷ്.
District News
വെള്ളറട: ബാങ്കില്‍നിന്നെടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിയാത്തതിൽ ബാങ്കധികൃതർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെട്ടിട നിര്‍മാണ തൊഴിലാളി ജീവനൊടിക്കിയ നിലയിൽ. പനച്ചമൂട് പഞ്ചാകുഴി പാറവിള വിഎസ് ഭവനില്‍ എൻ.ബൈജു(40)ആണ് മരിച്ചത്.
നെയ്യാറ്റിന്‍കര അര്‍ബന്‍ ബാങ്കില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിനായി എടുത്ത മൂന്നുലക്ഷം രൂപ ഇപ്പോള്‍ ഏഴുലക്ഷം കഴിഞ്ഞെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.
ബാങ്കുകാര് വന്ന് കുടിയിറക്കിക്ക ളയും എന്ന ബീതിയിലായിരുന്നു ബൈജു. വെള്ളറട പോലീസ് നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: ശോഭ. മക്കള്‍ :റോഷ്ന, റോഷിന്.
District News
നീലേശ്വരം: തെങ്ങിൽനിന്നു വീണു തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ബങ്കളം പള്ളത്തുവയലിലെ പി.വി. കൊട്ടൻ (65) ആണ് ഇന്നലെ രാവിലെ വീട്ടുപറമ്പിലെ തെങ്ങിൽനിന്നു വീണത്. ഉടൻ തന്നെ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കാർത്യായനി. മക്കൾ: നിധിൻ, നിഖില, നിത്യ. മരുമക്കൾ: സന്തോഷ്, പ്രശാന്ത് (തൃക്കരിപ്പൂർ).
District News
കാഞ്ഞങ്ങാട്: ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ പലക ദേഹത്തുവീണ് തൊഴിലാളി മരിച്ചു. മധ്യപ്രദേശിലെ രഘുനാഥ്പൂർ സ്വദേശി ദേവേന്ദ്രകുമാർ (ബണ്ടി- 31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശി തേജ് റാമിനെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന മാർബിൾ മീനാപ്പീസ് ഹദ്ദാദ് നഗറിൽ നിർമാണം നടക്കുന്ന വീടിനുമുന്നിൽ ഇറക്കുന്നതിനിടയിൽ ക്രെയിൻ പൊട്ടി മാർബിൾ പലക ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ തേജ് റാം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Kerala
കൊച്ചി: പള്ളുരുത്തിയിൽ ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വികാസ് (34) ആണ് മരിച്ചത്. കോർപ്പറേഷൻ കെട്ടിടത്തിൽ പെയിന്റിംഗ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വികാസിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു. കാക്കനാടുള്ള കോൺട്രാക്ടറുടെ കീഴിൽ ജോലിചെയ്തുവരികയായിരുന്നു വികാസ്. കോർപ്പറേഷൻ കെട്ടിടം പെയിന്റ് ചെയ്യാനായി ഇരുമ്പ് പൈപ്പിൽ ബ്രഷ് ഘടിപ്പിച്ചിരുന്നു.
ഇത് വൈദ്യുതിക്കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. വികാസിനെ സഹായിക്കാനായി താഴെനിന്ന് ഏണിയിൽ പിടിച്ച രണ്ടുപേർക്കാണ് പരിക്കേറ്റത്.